top of page

കർക്കിടക മാസത്തെ പ്രത്യേകത


ayurvedic herbs on the desk
Karkidaka kit


  • കൊല്ലവർഷത്തിലെ അവസാന മാസമാണ് കർക്കിടകം.

  • ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയാണ് സാധാരണയായി കർക്കിടക മാസത്തിന്റെ കാലയളവ്. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന കാലമാണിത്.

  • നിർത്താതെ പെയ്യുന്ന മഴ, ആരോഗ്യപ്രശ്നങ്ങൾ, കാർഷിക മേഖലയിലെ നാശ നഷ്ടങ്ങൾ തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് കർക്കിടകമാസം പഞ്ഞമാസം എന്ന് അറിയപ്പെടുന്നതും കർക്കിടക മാസത്തെ പ്രത്യേകതയുള്ള മാസമായി പരിഗണിക്കുന്നതും.

  • വേനൽക്കാലത്തിന്റെ അവസാനത്തെയും മഴയുടെ തുടക്കത്തെയും അടയാളപ്പെടുത്തുന്ന പരിവർത്തന കാലഘട്ടം ആണിത്.



കർക്കിടകം മനുഷ്യ ശരീരത്തെ ബാധിക്കുന്നതെങ്ങനെ?

  • കർക്കിടക മാസത്തിൽ അന്തരീക്ഷത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം മനുഷ്യ ശരീരത്തിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

  • ആയുർവേദ വിധിപ്രകാരം ശരീരത്തിന്റെ ആരോഗ്യം തൃദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

  • മഴ മൂലം താപനിലയിൽ വരുന്ന വ്യതിയാനം പിത്തം, വാതം എന്നീ ദോഷങ്ങളെ ഉത്തേജിപ്പിക്കുകയും നീർവീക്കം, ത്വക്ക് രോഗം, ദഹന സംബന്ധമായ രോഗങ്ങൾ, സന്ധിവേദന മുതലായവ ഉണ്ടാക്കുകയും ചെയ്യുന്നു.

  • കനത്ത മഴയും ഈർപ്പമുള്ള കാലാവസ്ഥയും നിരവധി പകർച്ചവ്യാധികളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നു.

  • അന്തരീക്ഷത്തിലെ ഈർപ്പം വാതം, കഫം എന്നിവയുടെ അവസ്ഥയെ വഷളാക്കുന്നു. അതിന്റെ ഫലമായി വേദന, സന്ധിവാതം, പനി, ചുമ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഉണ്ടാകുന്നു.

  • മനുഷ്യ ശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളുടെ ഈ അസന്തുലിതാവസ്ഥ ശരീരബലത്തെ കുറയ്ക്കുകയും അതുവഴി രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.


കർക്കിടകത്തിലെ ആയുർവേദ ചികിത്സ

  • ആയുർവേദ വിധിപ്രകാരമുള്ള പോഷണവും, ചികിത്സയും സ്വീകരിക്കാൻ ശരീരം ഏറ്റവും സജ്ജമാക്കുന്ന മാസം കർക്കിടകമാണ്.

  • അന്തരീക്ഷത്തിലെ ഈർപ്പവും മഴക്കാല കാലാവസ്ഥയും കാരണം ചർമം മൃദുലമാകുന്നതിനാൽ കർക്കിടക മാസത്തെ ആയുർവേദ ചികിത്സകൾക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

  • ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും വിഷാംശങ്ങളെയും മറ്റു ദോഷപ്രകോ പങ്ങളെയും നീക്കം ചെയ്യുന്നത് മറ്റേതൊരു കാലഘട്ടത്തെക്കാളും വളരെ എളുപ്പമാണ് കർക്കിടകത്തിൽ.

  • കർക്കിടക മാസത്തിൽ ആയുർവേദ ചികിത്സകൾ സ്വീകരിക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട പ്രതിരോധശേഷിയും മൊത്തത്തിലുള്ള ശരീരബലവും ആരോഗ്യവും വർദ്ധിക്കുകയും ചെയ്യുന്നു.

  • ആയുർവേദത്തിലെ രണ്ട് ചികിത്സാ രീതികളാണ് ശമന ചികിത്സയും, ശോധന ചികിത്സയും. ഇതിൽ ശോധന ചികിത്സയുടെ പ്രധാന ലക്ഷ്യം വിഷാംശങ്ങളെ പുറംതള്ളി ശരീരം വിഷവിമുക്തമാക്കുക എന്നതാണ്.


വിഷവിമുക്തമാക്കാനുള്ള 5 മാർഗ്ഗങ്ങൾ

  • വമനം

  • വിരേചന

  • വസ്തി

  • നസ്യം

  • രക്തമോക്ഷണം

ഈ അഞ്ചു ചികിത്സാരീതികളെ പഞ്ചകർമ്മം എന്ന് വിളിക്കുന്നു.


  • പഞ്ചകർമ്മ ചികിത്സാരീതി മനുഷ്യ ശരീരത്തിലെ രോഗകാരണ ഘടകങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുകയും ശരീരത്തെ സന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും പുനസ്ഥാപിക്കുകയും ചെയ്യുന്നു.

  • പഞ്ചകർമ്മ ചികിത്സകൾ മുഴുവൻ കർക്കിടകത്തിൽ ചെയ്യാറില്ല. ഇതോടൊപ്പം 3, 5, 7 എന്നീ ദിവസങ്ങൾ നീളുന്ന എണ്ണ തേച്ചുള്ള തിരുമ്മലും, വയറിളക്കലും, നസ്യം പോലുള്ള ചികിത്സയും പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി, മരുന്നുണ്ട പോലുള്ളവയുടെ സേവ അടങ്ങുന്ന ചികിത്സകളാണ് കർക്കിടകത്തിൽ പ്രധാനമായും ചെയ്തുവരുന്നത്.

  • കർക്കിടക ചികിത്സ ചെയ്യുന്നതിലൂടെ മനുഷ്യശരീരം പുനരുജീവനം നേടി അടുത്ത പതിനൊന്ന് മാസത്തേക്കുള്ള ആരോഗ്യ നിലനിർത്തുന്നു.


a pot full of karkidaka kanji with ashali, fenugreek and njavara rice
Karkidaka kanji

കർക്കിടക കഞ്ഞിയുടെ ചേരുവകൾ


  1. തവിടുള്ള അരി /ഞവര അരി (100gm )

  2. ആശാളി (5 gm)

  3. ജീരകം (5 gm)

  4. ഉലുവ (5 gm)

  5. മുക്കുറ്റി

  6. ചതുരവെണ്ണൽ

  7. വാതക്കൊടി

  8. നിലപ്പാല

  9. ആടലോടകത്തിൻറെ ഇല

  10. കരിം കുറിഞ്ഞി

  11. തഴുതാമ

  12. ചെറൂള

  13. കീഴാർനെല്ലി

  14. കയ്യോന്നി

  15. കറുകപ്പുല്ല്

  16. മുയൽ ചെവിയൻ


കർക്കിടക കഞ്ഞി ചേരുവകളുടെ ആരോഗ്യഗുണങ്ങൾ
  • പനി, ദഹനം സംബന്ധമായ പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറവ്, നാഡീ തകരാ റുകൾ, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ. എന്നിവയയ്ക്ക് ജീരകം ആടലോ ടകത്തിന്റെ ഇല ഫലപ്രദമാണ്.

  • വാതസംബന്ധമായ അസുഖങ്ങൾ, ത്വക്ക് രോഗം, നേത്രരോഗം, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ആശാളി, മുക്കുറ്റി, നിലപ്പാല, കരിംകുറിഞ്ഞി, കയ്യോന്നി മുത ലായവ ഗുണകരമാണ്.

  • മൂത്രാശ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, നീർക്കെട്ട്, രക്തത്തിലെ കൊഴുപ്പ് വിഷാംശങ്ങളെ പുറന്തള്ളൽ എന്നിവയ്ക്ക് ഉലുവ ചതുരവെണ്ണൽ തഴുതാമ ചെറൂള കീഴാർനെല്ലി മുതലായവ പ്രയോജനകരമാണ്

  • തലവേദന ചെന്നിക്കുത്ത് തൊണ്ടവേദന ടോൺസിലൈറ്റിസ് എന്നീ പ്രശ്നങ്ങൾക്ക് വാതക്കൊടി മുയൽ ചെവിയൻ ഉത്തമമാണ്.

  • നട്ടെല്ലിനും, തലച്ചോറിനും , ഞരമ്പുകളിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും കറുക നീർ ഔഷധമാണ്

തയ്യാറാക്കുന്ന വിധം

മുക്കുറ്റി, നിത്യാകല്യാണി, വാദക്കൊടി, നിലപാലാ, ആടലോടകത്തിൻറെ ഇല, കരിംകുറിഞ്ഞി, തഴുതാമ, ചെറൂള, കീഴാർനെല്ലി, കയ്യോന്നി, കറുകപ്പുല്ല്, മുയൽ ച്ചെവിയൻ എന്നീ പച്ചമരുന്നുകൾ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ആറിരട്ടി പച്ചമരുന്ന് നീരിൽ ഞവര അരി ഇട്ടു ഇതിലേക്ക് ആശാളി ജീരകം എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കുക. അരി വെന്ത് കഴിഞ്ഞാൽ അതിലേക്ക് തേങ്ങ പാൽ ചേർത്ത് ശേഷം തീ അണയ്ക്കാം. അര ടീസ്പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് ചേർക്കുക -

തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയ്യാറാക്കാം



NB: ഈ കർക്കിടക മാസത്തിൽ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ആയുർവേദ കഞ്ഞി ഭക്ഷണക്രമത്തിൽ ഉൾപെടുത്തുക. ആരോഗ്യ പരിപാലനത്തിന് ഊന്നൽ കൊടുക്കുന്ന നിങ്ങൾക്ക് ഔഷധ കഞ്ഞി തയ്യാറാകാൻ ആവശ്യമായ ചേരുവകൾ ശേഖരിക്കുന്നത് ഒരു ബുദ്ധിമുട്ടാവുമ്പോൾ സഹൃദയ നൈവേദ്യ ആയുർവേദ ഔഷധക്കഞ്ഞി കിറ്റുകൾ നിങ്ങൾക്കായി തയ്യാറാക്കപ്പെടുന്നത് . ആയുർവേദ കഞ്ഞി തയ്യാറാക്കുന്നതിനാവശ്യമുള്ള എല്ലാ ചേരുവകകളും തയ്യാറാക്കുന്ന വിധവും ഈ കിറ്റിൽ ഉൾപെടുത്തിരിക്കുന്നു. ഓർഡർ നൽകുന്നതിനായി 9496573926 ബന്ധപ്പെടാം




bottom of page